പൊൻകുന്നം. ഭാരതീയ വേലൻ സൊസൈറ്റി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 20ാം വാർഷികം ഏറ്റുമാനൂരിൽ ബി.വി.എസ്.സംസ്ഥാന ട്രഷറർ സി.എസ്.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുഭാഷ്, ട്രഷറർ പി.എൻ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോക്ടറേറ്റ് ലഭിച്ച സ്വപ്ന ഷിജു, ബി.എസ് സി.ബോട്ടണി രണ്ടാംറാങ്ക് നേടിയ ശാലു കൃഷ്ണ എന്നിവരെ അനുമോദിച്ചു. ട്രസ്റ്റ് ഭാരവാഹികൾ: പി.സുഭാഷ് (സെക്രട്ടറി), എൻ.എസ്.കുഞ്ഞുമോൻ, (ജോ.സെക്രട്ടറി),നന്ദപ്പൻ (ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങൾ: കലവൂർ രവികുമാർ, സി.പി.സോമൻ, വി.പി.കൃഷ്ണൻകുട്ടി , എ.എൻ.കൃപാശ്രീ, നിഷ സജികുമാർ, സി.എസ്.ശശീന്ദ്രൻ, അജയൻ പി.വേലായുധൻ, വി.വി.ഗിരീഷ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |