ചങ്ങനാശേരി. ഒന്നേകാൽ കിലോ കഞ്ചാവുമായി ഇത്തിത്താനം മല്ലിശ്ശേരി മണിക്കുട്ടൻ (22) ചങ്ങനാശേരി എക്സൈസിന്റെ പിടിയിലായി. വ്യാഴാഴ്ച രാത്രി സർക്കിൾ ഇൻസ്പെക്ടർ സി.പി പ്രവീണും സംഘവും നടത്തിയ പരിശോധനയിൽ യുവാവിനെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തി വന്ന ഏതാനും ചെറുപ്പക്കാരെ എക്സൈസ് മുൻപ് പിടികൂടിയിരുന്നു. അടുത്ത കാലത്ത് കഞ്ചാവുമായി പിടിയിലായ വിദ്യാർത്ഥിയിൽ നിന്നു ലഭിച്ച വിവരങ്ങളിലൂടെയും എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതിയിലേക്ക് എത്താൻ സാധിച്ചത്. മണികുട്ടൻ കഞ്ചാവ് വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |