ചങ്ങനാശേരി. എ.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിയതോടെ ചങ്ങനാശേരി ബോട്ട് സർവീസിനു തിരക്കേറി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് പതിവ് യാത്രക്കാരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ എത്താൻ തുടങ്ങിയത്. രണ്ട് ബോട്ട് സർവീസുകളാണ് ചങ്ങനാശേരി കിടങ്ങറ വഴി നടത്തുന്നത്. ബസ് സർവീസ് ഇല്ലാത്തപ്പോൾ പടിഞ്ഞാറൻ മേഖലയിൽ ഉള്ളവർക്ക് ടൗണിലേക്ക് എത്താനുള്ള ഏകമാർഗം ബോട്ട് സർവീസാണ്. പുളിങ്കുന്ന്, കാവാലം, കൈനകരി, രാമങ്കരി ഭാഗങ്ങളിൽ നിന്നും കണക്ഷൻ ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുമെന്ന് സ്റ്റേഷൻ മാസ്റ്റർ അൻവർഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |