കോട്ടയം. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 697 കുടുംബങ്ങളിൽനിന്നുള്ള 2058 പേരെ ഇവിടേയ്ക്ക് മാറ്റി. മീനച്ചിൽ താലൂക്ക് 17, കാഞ്ഞിരപ്പള്ളി 4, കോട്ടയം 33, ചങ്ങനാശേരി 4, വൈക്കം 4 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 895 പുരുഷന്മാരും 838 സ്ത്രീകളും 325 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1013 പേരെയും മീനച്ചിലിൽ 542 പേരെയും കാഞ്ഞിരപ്പള്ളിയിൽ 199 പേരെയും ചങ്ങനാശേരിയിൽ 207 പേരെയും വൈക്കത്ത് 97 പേരെയുമാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശം: 47 വീടുകൾ. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശ്ശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്കു നാശനഷ്ടം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |