കോട്ടയം. എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ ജില്ലാകലോത്സവം ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ്.നായർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദയൻ വി.കെ സ്വാഗതവും തീക്കതിർ കലാവേദി കൺവീനർ ലക്ഷ്മി മോഹൻ നന്ദിയും പറഞ്ഞു. ആറു വേദികളിലായി 19 ഇനങ്ങളിൽ നടന്ന ജില്ലാ കലോത്സവത്തിൽ നാനൂറോളം കലാകാരൻമാരാണ് മാറ്റുരച്ചത്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |