തിരുവാർപ്പ്. തിരുവാർപ്പ് ശ്രീകൃഷ്ണ ഗാനസഭയുടെ ആഭിമുഖ്യത്തിൽ 16,17,18 തീയതികളിലായി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തിരുവാർപ്പ് ചെമ്പൈ സംഗീതോപാസന നടക്കും. 16ന് വൈകിട്ട് 5.30ന് സമ്മേളനം സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും. ഗാനസഭയുടെ നാലാമത് ഹംസധ്വനി പുരസ്കാരം മൃദംഗ വിദ്വാൻ കുമ്മനം ഹരീന്ദ്രനാഥിന് നൽകും. ആർട്ടിസ്റ്റ് സുജാതൻ, കോട്ടയം രഞ്ജിത്ത് എന്നിവരെയും ആദരിക്കും. വൈകിട്ട് 7ന് മ്യൂസിക്കൽ ഫ്യൂഷൻ. 17ന് വൈകിട്ട് 6.30ന് സംഗീതസദസ്. 18ന് രാവിലെ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് 6.30ന് സംഗീത സദസ്. പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 94 00 01 13 28, 80 75 07 78 93.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |