കോട്ടയം. എം.ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം.ജി മ്യൂസിക് അക്കാഡമി ബേക്കർ ഹില്ലിൽ ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ്.കുറുപ്പ് പറഞ്ഞു. എം.ജി ശ്രീകുമാർ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കർണാടക സംഗീതത്തിനൊപ്പം ഹിന്ദുസ്ഥാനി വോക്കൽ, ഫിലിം സോങ്, ലളിതഗാനം എന്നിവയ്ക്കു പുറമെ വയലിൻ, കീബോർഡ്, ഗിറ്റാർ,വീണ,ഡ്രംസ്,തബല തുടങ്ങിയ വാദ്യോപകരണങ്ങളിലും പ്രായഭേദമന്യേ അഡ്മിഷൻ ലഭിക്കും. മുൻകൂർ സീറ്റ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് എം.ജി മ്യൂസിക് അക്കാഡമിയിൽ അഡ്മിഷൻ ലഭിക്കുക. വിശദാശംങ്ങൾക്കും മുൻകൂർ രജിസ്ട്രേഷനും 95 67 58 88 60, 90 37 58 88 60 എന്നീ നമ്പരുകളിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |