കോട്ടയം . മുൻമന്ത്രി കെ ടി ജലീൽ നടത്തിയ പ്രസ്താവന പാകിസ്ഥാന് അനുകൂലവും, ഭാരതത്തിന് പ്രതികൂലവുമാണെന്ന കാര്യം വ്യക്തമായിട്ടും, അദ്ദേഹത്തിനെതിരെ സി പി എം ഒരു നടപടിയും സ്വീകരിക്കാത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ആവശ്യപ്പെട്ടു. തനിക്ക് തെറ്റ് പറ്റിയതായി ജലീൽ ഇതുവരെ സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി ബന്ധപ്പെട്ട സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെക്കുറിച്ച് ജലീലിന് പലതും പറയാനുണ്ടാകും എന്ന് ഭയപ്പെട്ടിട്ടാണോ നടപടി എടുക്കാത്തത്. പണ്ട് പാക്കിസ്ഥാൻ പാക്കിസ്ഥാന്റേതെന്നും, ഭാരതം ഭാരതത്തിന്റേതെന്നും പറയുന്ന സ്ഥലം എന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇ എം എസിനെതിരെ അന്നത്തെ കേരള സർക്കാർ ശക്തമായി നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിയും, സർക്കാരും, സിപിഎമ്മും, ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |