SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.13 AM IST

നിറുത്തലാക്കാൻ അനുവദിക്കില്ല.

rms

ചങ്ങനാശേരി . ചങ്ങനാശേരി പോസ്റ്റൽ ഡിവിഷന് കീഴിലുള്ള ആർ എം എസ് സംവിധാനം പൂർണമായും നിറുത്തലാക്കുന്നതിനുള്ള തീരുമാനം അധികൃതർ പിൻവലിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ സി ജോസഫ് ആവശ്യപെട്ടു. ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ എസ് എസ് ന്റെ മുഖപത്രമായ സർവീസ് മാസികയുടെ വിതരണം ചങ്ങനാരി അതിരൂപതയുടെ കുടുംബജ്യോതി മാസിക, തുടങ്ങിയവ അയക്കുന്നത് ആർ എം എസിലൂടെയാണ്. പുതിയ റെയിൽവേ സ്റ്റേഷനിൽ ആർ എം എസ് പ്രവർത്തിക്കുന്നതിനാവശ്യമായ സൗകര്യം ലഭ്യമാണെങ്കിലും നാളിതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ജനദ്രോഹകരമായ തീരുമാനം പിൻവലിക്കാത്തപക്ഷം തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.