അരീപ്പറമ്പ്. മണർകാട് ഗ്രാമപഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച അരീപ്പറമ്പിലെ കേര നഴ്സറിയിലെ തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ബിജു തോമസ്, വാർഡ് മെമ്പർ ബി.ബി സുരേഖ, ഡോസി സഖറിയ, എൻ.എം സുധിർ, റ്റിന്റുമോൾ ജോസഫ്, ജ്യോതി മാത്യു എന്നിവർ പങ്കെടുത്തു. 2580 തെങ്ങിൻ തൈകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി എസ്.സി,എസ്.റ്റി, ഭിന്നശേഷികാർ, ബി.പി.എൽ, ചെറുകിട നാമമാത്ര കർഷകർ എന്നിവരുടെ പുരയിടങ്ങളിൽ മുൻഗണന ക്രമത്തിൽ നട്ടു നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |