കോട്ടയം. ഓണത്തിന് മാറ്റ് കൂട്ടാൻ വാഴൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ സ്വന്തം ഓണപ്പൂക്കൾ. ചാമംപതാൽ- പൊൻകുന്നം റൂട്ടിലെ 10 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമല്ലിയും വസന്തം വിരിക്കുന്നത്. വീട്ടമ്മമാരായ ഷീജ സലാം, ഫൗസിയ ബഷീർ, രഞ്ജിത കണ്ണൻ, സുൽഫി സലിം എന്നിവർ ചേർന്നാണ് പുഷ്പകൃഷി നടത്തിയത്. പ്രാഥമിക ചെലവുകൾക്കായി 8000 രൂപയോളം മുടക്കി. പൂക്കൾക്കു വിപണി കണ്ടെത്തി നൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ഉറപ്പിൽ ആരംഭിച്ച കൃഷി പരിപൂർണ വിജയമാവുകയായിരുന്നു. നിരവധി പേരാണ് പുഷ്പകൃഷി കാണാനായി എത്തുന്നത്. വിളവെടുപ്പ് ഉദ്ഘാടനം വാഴൂർ പ്രസിഡന്റ് വി.പി.റെജി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |