കോട്ടയം: ഭക്ഷണ പദാർത്ഥങ്ങളിലെയും കുടിവെള്ളത്തിലെയും രാസവിഷങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന ഹൈപെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോ ഗ്രഫി സാങ്കേതികവിദ്യ, ലിക്വിഡ് ക്രമാറ്റോ ഗ്രഫി ടാൻഡം മാസ് സ്പെക്ടോമീറ്റർ ഉപകരണം എന്നിവ ഗവേഷകർക്ക് പരിചയപ്പെടുത്തുന്നിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രത്യേക പരിശീലന പ്രദർശന പരിപാടി ആരംഭിച്ചു. 28ന് സമാപിക്കും. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്നവർക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ഗവേഷകർക്ക് അവസരമുണ്ട്. യു.വി, വിസിബിൾ, സ്പെക്ട്രോ ഫോട്ടോ മീറ്റർ, ഫ്ളൂറസെന്റ് സ്പെക്ട്രോമീറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് ഗവേഷകർക്കായി ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |