ചങ്ങനാശേരി . കിടങ്ങറ ചർച്ച് പാലം നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ കെ സി പാലം സന്ദർശിച്ചശേഷം പറഞ്ഞു. വെള്ളപ്പൊക്ക സമയത്ത് പാലത്തിന്റെ താഴെ ഭാഗത്തുകൂടെയുള്ള ജലഗതാഗതം സ്തംഭിക്കുന്നത് സംബന്ധിച്ച് ജോബ് മൈക്കിൾ എം എൽ എ മന്ത്രിയെ അറിയിച്ചിരുന്നു.തുടർന്ന് ധനകാര്യ വകുപ്പിൽ നിന്ന് 42.32 കോടി രൂപ പാലത്തിന്റെ പുനർനിർമ്മാണത്തിനായി അനുവദിച്ചു. 130 സെന്റ് സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കും. ശേഷം ഏറ്റെടുക്കേണ്ട സ്ഥലത്ത് കല്ല് സ്ഥാപിക്കും. സ്ഥലമേറ്റെടുക്കുവാനും, വീടുകൾ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്കും നിലവിലുള്ള തൊഴിൽ നഷ്ടപെടുന്നവർക്ക് ആശ്വാസമായും 4.75 കോടി രൂപ പദ്ധതിയിൽ മാറ്റിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |