കോട്ടയം . എം ജി സർവകലാശാല വിവിധ സ്ഥാപനങ്ങളും കമ്പനികളുമായി സഹകരിച്ച് തൊഴിലന്വേഷകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് വൈസ് ചാൻസലർ സാബു തോമസ് പറഞ്ഞു. സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ കോട്ടയം, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ തോഴിൽ മേളയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസലർ സി ടി അരവിന്ദകുമാർ, രജിസ്ട്രാർ പ്രകാശ്കുമാർ ബി, സിൻഡിക്കേറ്റ് അംഗങ്ങളായ റെജി സക്കറിയ, എ ജോസ്, ഷാജില ബീവി എസ്., അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |