SignIn
Kerala Kaumudi Online
Thursday, 25 April 2024 7.18 PM IST

ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികൾ ആവിഷ്‌ക്കരിക്കണം.

lahary

കോട്ടയം . സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേ യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടക്കുന്ന യൂത്ത് ഫോഴ്‌സ് വോളണ്ടിയർമാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയ്ക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെ പ്രവർത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങളിൽ ഓരോരുത്തരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.