വൈക്കം. കെ.പി.എം.എസ് വൈക്കം യൂണിയന്റ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159ാമത് ജയന്തി ആഘോഷം നടത്തി. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പുഷ്പാർച്ചന നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ഉല്ലല രാജു പതാക ഉയർത്തി. യൂണിയൻ പ്രസിഡന്റ് വി.കെ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കെ.പി.എം.എസ് കോട്ടയം ജില്ല അസി.സെക്രട്ടറി സി മോനിച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി ഹരി, യൂണിയൻ വൈസ് പ്രസിഡന്റ് സി.പി.കുഞ്ഞൻ, ജില്ലാ കമ്മറ്റി അംഗം അരുൺ നീർപ്പാറ, യൂണിയൻ കമ്മറ്റി അംഗങ്ങളായ തങ്കമണി, ബാബുരാജ് കല്ലുതറ, ദിവാകരൻ പടിഞ്ഞാറെക്കര, എ. മനോഹരൻ, വി.വി.രാജു, ശശീന്ദ്രൻ, അശോകൻ ഉല്ലല, നാരായണൻ ഇടവട്ടം, യൂണിയൻ ജോയിന്റ് സെക്രട്ടറി ഷീബ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |