SignIn
Kerala Kaumudi Online
Saturday, 20 April 2024 2.46 AM IST

കേരഗ്രാമമാകാൻ മണർകാട്.

kerathai

നട്ടുപിടിപ്പിക്കുന്നത് 2580 തൈകൾ.

കോട്ടയം .അരീപ്പറമ്പ് കേര നഴ്സറിയിൽ മുളപ്പിച്ചെടുത്ത തെങ്ങിൻതൈകളിലൂടെ മണർകാട് ഗ്രാമപഞ്ചായത്ത് ഇനി കേരഗ്രാമമാകും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷമാണ് ആറാം വാർഡിലെ അരീപ്പറമ്പിൽ കേര നഴ്സറി ആരംഭിച്ചത്. അരീപ്പറമ്പ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 25 സെന്റ് സ്ഥലമാണ് നഴ്സറിയായി ഒരുക്കിയെടുത്തത്. തൊഴിലുറപ്പ് ദിനങ്ങളിലുൾപ്പെടുത്തിയായിരുന്നു നഴ്സറി നിർമാണവും പരിപാലനവും. 26 തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രവൃത്തികളിലേർപ്പെട്ടിരിക്കുന്നത്.

കുറ്റ്യാടി വിഭാഗത്തിൽപ്പെട്ട 5000 വിത്ത് തേങ്ങകളാണ് പാകിയത്. 2580 എണ്ണം മുളച്ചു. ഇതുവരെ 1275 തെങ്ങിൻതൈകൾ വിതരണം ചെയ്തു. ബാക്കിയുള്ളവ 12,13 തീയതികളിൽ വിതരണം ചെയ്യും. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 'കൽപ്പകം' പദ്ധതിയിലുൾപ്പെടുത്തി തൈകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഒരു വാർഡിൽ 150 തൈകളാണ് നൽകുന്നത്. 17 വാർഡുകളുള്ള പഞ്ചായത്തിൽ ഒൻപത് വാർഡുകളിലേക്കുള്ള വിതരണം പൂർത്തിയായതായി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർ ജ്യോതി മാത്യു പറഞ്ഞു.

തെങ്ങിൻ തൈ നട്ടുംതരും.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാർഷിക - ഉത്പാദന മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എസ് സി,എസ് ടി., ഭിന്നശേഷിക്കാർ, ബി പി എൽ, ചെറുകിട നാമമാത്ര കർഷകർ എന്നിവരുടെ പുരയിടങ്ങളിൽ മുൻഗണന ക്രമത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ തൈനട്ടു കൊടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.