SignIn
Kerala Kaumudi Online
Saturday, 20 April 2024 6.57 AM IST

കല്ലറയിൽ കേരഗ്രാമം.

kera

കോട്ടയം . നാളികേര കർഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന കേരഗ്രാമം പദ്ധതി കല്ലറ ഗ്രാമപഞ്ചായത്തിലെ കേരകർഷകർക്ക് കൈത്താങ്ങാകുന്നു. 50.17 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ 1600 കർഷകരെ ഉൾപ്പെടുത്തി 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30000 തെങ്ങുകളിൽ കൂമ്പുചീയൽ, ഓലചീയൽ രോഗങ്ങൾക്കെതിരെയും കൊമ്പൻ ചെല്ലി, ചെമ്പൻചെല്ലി തുടങ്ങിയ കീടങ്ങൾക്കെതിരേ ശാസ്ത്രീയമായ മരുന്ന് പ്രയോഗം നടത്തുകയും ജൈവ കീടനാശിനികൾ, ജീവാണുവളങ്ങൾ എന്നിവ വിതരണം ചെയ്തു. അത്യുത്പാദനശേഷിയുള്ള നാടൻ, ഹൈബ്രീഡ് കുള്ളൻ തൈകൾ, തെങ്ങുകയറ്റയന്ത്രങ്ങൾ, ചവിട്ടുപമ്പുകൾ എന്നിവ കർഷകർക്ക് നൽകി. പദ്ധതിയുടെ ഭാഗമായി രണ്ടാംവർഷ തെങ്ങ് പരിപാലനത്തിനായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.