കോട്ടയം . അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പാൽ സംഭരണ വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് നിർവഹിച്ചു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അദ്ധ്യക്ഷയായിരുന്നു. അയർക്കുന്നം പഞ്ചായത്തിലെ ഇല്ലിമൂല ജംഗ്ഷനിലാണ് പുതിയ സംഭരണ വിതരണ കേന്ദ്രം ആരംഭിച്ചത്. 50 ചതുരശ്ര അടിയോട് കൂടിയ കെട്ടിടവും സ്ഥലവും സംഘത്തിന്റെ തനത് ഫണ്ടുപയോഗിച്ച് 31.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. മണർകാട്, അയർക്കുന്നം പഞ്ചായത്തുകളിലെ അരീപ്പറമ്പ്, അമയന്നൂർ, മാലം പ്രദേശങ്ങളിലെ ക്ഷീര കർഷകരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |