കോട്ടയം . ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ ഇൻഫർമേഷൻ സെന്ററിന്റെയും ഓണ മധുരം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഈരയിൽക്കടവ് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി എസ് പുഷ്പമണി പാൽ ആദ്യസാമ്പിൾ പരിശോധനക്കായി നൽകി. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി ആർ ശാരദ പദ്ധതി വിശദീകരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |