കോട്ടയം . വിലക്കയറ്റം, തെരുവ് നായ ആക്രമണം, റബർ വിലയിടിവ് പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ തലേന്ന് അത്തപ്പൂക്കളവും, ഓണപ്പായസവും ഒരുക്കി കോട്ടയം ഗാന്ധി സ്ക്വയറിനു മുന്നിൽ സത്യഗ്രഹ സമരം നടത്തും. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തും. ഡെപ്യൂട്ടി ചെയർമാൻമാരായ തോമസ് ഉണ്ണിയാടൻ, ഫ്രാൻസീസ് ജോർജ് , സ്റ്റേറ്റ് അഡ്വൈസർ ഇ ജെ ആഗസ്തി, വൈസ് ചെയർമാൻ കെ എഫ് വർഗീസ്, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജയിസൺ ജോസഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |