കോട്ടയം . ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി തീറ്റപ്പുൽകൃഷി നടപ്പാക്കുന്നതിനായി ഉഴവൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. ഉഴവൂർ ബ്ലോക്കിലാണ് ഒഴിവ്. 18 നും 50 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി ഉഴവൂർ ക്ഷീരവികസന ഓഫീസിൽ നൽകണം. അപേക്ഷകർ തിരിച്ചറിയൽ കാർഡ്, എസ് എസ് എൽ സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ . 98 47 21 39 51.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |