കുമരകം . 116 -ാമത് ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 10 ന് ഉച്ചയ്ക്ക് 2 30ന് കുമരകം കോട്ടത്തോട്ടിൽ നടക്കുന്ന മത്സര വള്ളംകളി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് വി എസ് സുഗേഷ് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിവൈ എസ് പി പി കെ അനീഷ് സമ്മാനദാനം നിർവഹിക്കും. കോട്ടത്തോട്ടിലെ ട്രാക്കും, പവിലിയനുമെല്ലാം കൂടുതൽ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് വാരിമാറ്റി നീരൊഴുക്ക് ശക്തമാക്കിയിട്ടുണ്ട്. പവലിയനിൽ 500 പേർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കും. മാമ്മൂടൻ , തുരുത്തിത്തറ, മൂന്നു തൈയ്ക്കൻ, പടക്കുതിര തുടങ്ങിയ ഇരുട്ടുകുത്തി വള്ളങ്ങളും ഇരുട്ടുകുത്തി ഗ്രേഡ് 1 , ഗ്രേഡ് 2 , വെപ്പ് ഗ്രേഡ് 1 ഗ്രേഡ് 2, ചുരുളൻ ഗ്രേഡ് 1 ഗ്രേഡ് 2, കോവള്ളം എന്നീ വിഭാഗങ്ങളിലായി 30 ൽ പരം കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് പ്രസിഡന്റ് വി എസ് സുഗേഷും പ്രസിഡന്റ് പി എസ് രഘുവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |