ചങ്ങനാശേരി: എസ്.ബി കോളേജിൽ മെഗാഎക്സിബിഷന് അരങ്ങൊരുങ്ങുന്നു. 19 മുതൽ 25 വരെയാണ് എക്സിബിഷൻ. കോളേജിന്റെ വിശാലമായ ബ്ലോക്കുകൾക്ക് പുറമേ ഹോക്കി ഗ്രൗണ്ടിൽ പതിനായിരം സ്ക്വയർ ഫീറ്റിൽ പന്തലും നിർമ്മിക്കുന്നുണ്ട്. പന്തലിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിച്ചു. വികാരി ജനറൽ മോൺ.ജോസഫ് വാണിയപുരയ്ക്കൽ, പ്രോക്യൂറേറ്റർ, ഫാ.ചെറിയാൻ കാരികൊമ്പിൽ, പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.ബെന്നി മാത്യു, ഫാ.ജോസ് ജോർജ്, ഡോ.ജോസഫ് ജോബ് ബർസാർ, ഫാ.മോഹൻ മാത്യു, എക്സിബിഷൻ കോഓർഡിനേറ്റർ ഡോ.ജിജോ ജോസ്, ഗിരീഷ് കോനാട്ട് എന്നിവർ പങ്കെടുത്തു. കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള ഈ പന്തലിലാണ് മലയാളം ഡിപ്പാർട്ട്മെന്റിന്റെ സാംസ്കാരികപ്രദർശനം ഉൾപ്പെടെയുള്ള ഇരുപതിൽപരം സ്റ്റാളുകളും പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |