കോട്ടയം . ഓണച്ചന്തയിൽ നേട്ടം കൊയ്ത് കുടുംബശ്രീ. ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ ചന്തയിൽ 1.15 കോടി രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഓണച്ചന്തയിൽ നിന്ന് ഇത്രയധികം പണം ലഭിക്കുന്നത്. ഒന്നു മുതൽ നാലുവരെയായി ജില്ലയിലെ സി ഡി എസുകൾ കേന്ദ്രീകരിച്ച് 76 ഓണച്ചന്തകളും 3 ജില്ലാതല ചന്തകളുമാണ് സംഘടിപ്പിച്ചത്. കുടുംബശ്രീയുടെ ബ്രാൻഡഡ് അരി, കുടുംബശ്രീ അപ്പങ്ങൾ, കുടുംബശ്രീ സംഘങ്ങൾ കൃഷി ചെയ്തെടുത്ത വിഷരഹിതമായ പച്ചക്കറികൾ, അച്ചാറുകൾ, പലതരം ചിപ്സുകൾ, സ്ക്വാഷ്, ജാം, ശർക്കര വരട്ടി, കൊണ്ടാട്ടം എന്നിവയുടെ വിപണനവും ഓണചന്തകളിൽ ഉണ്ടായിരുന്നു. കൂടാതെ പട്ടിക വർഗ മേഖലയിലെ ഉത്പന്നങ്ങളും ഓണം വിപണിയിൽ ഇടംപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |