കോട്ടയം. പത്രപ്രവർത്തന പാരമ്പര്യത്തിൽ മുൻതലമുറ പുലർത്തിയ തത്വാധിഷ്ഠിതചിന്ത പുതിയ കാലഘട്ടം നഷ്ടപ്പെടുത്തിയെന്ന് സാംസ്കാരിക വകുപ്പുമന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സീനിയർ ജേണലിസ്റ്റ്സ് ഫോറം കോട്ടയം ഘടകം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ കെ.എം.റോയി ഒന്നാം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസ് ക്ലബ് ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ.നടുവട്ടം സത്യശീലൻ, പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ് തേക്കിൻകാട് ജോസഫ്, ഹക്കിം നട്ടാശേരി, പഴയിടം മുരളി, ജില്ലാ സെക്രട്ടറി സേതു, പ്രസ് ക്ലബ് സെക്രട്ടറി റോബിൻ പണിക്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |