കോട്ടയം. ദിശാസൂചകങ്ങൾ പലതും തകർന്ന് നിലം പതിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും പുന:സ്ഥാപിക്കാതെ അധികൃതർ. കുടമാളൂർ പാലത്തിനു സമീപമുള്ള കൊടുംവളവിൽ സ്ഥാപിച്ചിരുന്ന ദിശാ സൂചകവും തകർന്നു . കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കുള്ള ദിശാ സൂചകം കൂടിയാണിത്. വാഹനങ്ങൾ ഇടിച്ചിട്ടാണ് ബോർഡുകൾ പലതും തകർന്നത്. കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് വിവിധ ജില്ലകളിൽ നിന്നു വരുന്ന ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇത്തരം ബോർഡുകൾ ഏറെ സഹായകരമായിരുന്നു. വഴി തെറ്റാതെ എത്രയും വേഗം രോഗികളുമായി ആശുപത്രിയിൽ എത്താൻ കഴിയും. പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയാണ് തകർന്നു കിടക്കുന്ന ബോർഡുകൾ പുനസ്ഥാപിക്കാത്തതിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |