കോട്ടയം. തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി ജില്ലയിൽ 78,123 ഫയലുകൾ തീർപ്പാക്കി. 30നകം മുഴുവൻ ഫയലുകളും തീർപ്പാക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ നിർദേശിച്ചു. മലിനീകരണ നിയന്ത്രണബോർഡ് (100 ശതമാനം), ജില്ലാ ഇൻഫർമേഷൻ ഓഫീസ് (100), സാമൂഹിക നീതി വകുപ്പ് (98.65), ജില്ലാ എംപ്ളോയ്മെന്റ് ഓഫീസ് (96.48), കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി (95.06), പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ്ഡിവിഷൻ (91.67), ജില്ലാ ഇൻഷുറൻസ് ഓഫീസ് മെഡിക്കൽ സർവീസ് (91.67), പൊലീസ് (91.34), ജില്ലാ ലോട്ടറി ഓഫീസ് (90.91), ജില്ലാ പഞ്ചായത്ത് (90), ഫിഷറീസ് (90) എന്നീ വകുപ്പുകൾ 90 ശതമാനത്തിനുമേൽ ഫയലുകൾ തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |