കോട്ടയം. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വൻ സുരക്ഷ. മുണ്ടക്കയം, ഈരാറ്റുപേട്ട മേഖലകളിൽ നിന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിൽ ജില്ലയിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘപരിവാർ നേതാക്കൾക്കും സ്ഥാപനങ്ങൾക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രകടനങ്ങൾ നടന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. സർവീസ് നടത്തുന്ന ബസുകളും തുറക്കുന്ന കടകളും കത്തിക്കണമെന്നതടക്കം സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നവരും നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ ഗ്രൂപ്പുകളും നിരീക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |