കോട്ടയം. ഞീഴൂർ പബ്ലിക് ലൈബ്രറി ചരിത്രോൽസവവും ഒ.ജി കുമാരൻ അനുസ്മരണവും പുസ്തകോത്സവം ഉദ്ഘാടനവും 24ന് രാവിലെ 9.30ന് ലൈബ്രറി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.യു വാവ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ.പി ദേവദാസ് ഒ.ജി കുമാരൻ അനുസ്മരണം നടത്തും. ആർ.പ്രസന്നൻ വിഷയാവതരണം നടത്തും. സ്കോളർഷിപ്പ് വിതരണം സണ്ണി രാഘവൻ നിർവഹിക്കും. നളിനി രാധാകൃഷ്ണൻ, സ്കറിയ വർക്കി, രാഹുൽ പി.രാജ്, സി.ജെ ജോൺസൺ, എം.ആർ ഷാജി, ഡൊമനിക് തോമസ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |