കോട്ടയം. എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയയുടെ വാർഷിക സമ്മേളനം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ.കെ മനു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മനേഷ് ജോൺ റിപ്പോർട്ടും ട്രഷറർ പി.കെ ശ്രീകാന്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.കെ ശ്രീകാന്ത് (ഏരിയ പ്രസിഡന്റ്), മനേഷ് ജോൺ (ഏരിയ സെക്രട്ടറി), എൽബേബി മായ, വി.ബി വിനോദ് (വൈസ് പ്രസിഡന്റുമാർ), അരവിന്ദ് എസ്.ചന്ദ്രൻ, രഞ്ജിദാസ് രവി (ജോയിന്റ് സെക്രട്ടറിമാർ), ലീന പി.കുര്യൻ (ഏരിയ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |