കോട്ടയം. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വാഹനപ്രചാരണജാഥ 29ന് ജില്ലയിൽ പര്യടനം നടത്തും. സ്വകാര്യ–എയ്ഡഡ് മേഖലകളിൽ തൊഴിൽ സംവരണം അനുവദിക്കുക, ഭൂമി, വീട്, വിദ്യാഭ്യാസം എന്നിവ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ജാഥ. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു വൈസ് ക്യാപ്റ്റനുമാണ്. ജാഥ രാവിലെ 10ന് ചങ്ങനാശേരി, 11ന് പത്തനാട്, 12ന് മുണ്ടക്കയം, മൂന്നിന് പാലാ, വൈകിട്ട് നാലിന് തലയോലപ്പറമ്പ്, അഞ്ചിന് കടുത്തുരുത്തി, ആറിന് കോട്ടയം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്തെത്തുന്ന ജാഥ അമ്പതിനായിരം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |