ചങ്ങനാശേരി . ചങ്ങനാശേരി ഡിവൈ എസ് പി ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 63 ലക്ഷം രൂപയുടെ ഭരണാനുമതി. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. 1800 സ്ക്വയർ ഫീറ്റാണ് വിസ്തീർണ്ണം. ഭാവിയിൽ രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കത്തക്കവിധമാണ് ഫൗണ്ടേഷൻ ചെയ്തിരിക്കുന്നത്. ഡിവൈ എസ് പി റൂം, റെക്കോർഡ്സ് റൂം, റിസപ്ഷൻ, ബാത്ത്റൂമുകൾ, വിശ്രമിക്കാനുള്ള സ്ഥലം, കമ്പ്യൂട്ടർ റൂം, കാർപോർച്ച്, വരാന്ത തുടങ്ങിയവയുമുണ്ട്. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്ന് ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |