പൊൻകുന്നം. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ബാലസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തുതല ലഹരി വിരുദ്ധദിന കാമ്പയിൻ സംഘടിപ്പിച്ചു. മന്ദിരം എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്കൂളിൽ നടന്ന കാമ്പയിൻ പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉഷാശ്രീകുമാർ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉഷ പ്രകാശ് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗം ലീന കൃഷ്ണകുമാർ, ബാലസഭ കുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അദ്ധ്യാപകനും ഗവേഷകനുമായ സന്തോഷ് കാലേബ് ലഹരി വിരുദ്ധ ദിന ക്ലാസ് നയിച്ചു. കുട്ടികളുടെ മാരത്തോണും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |