കോട്ടയം. രാജ്യത്തെ വർഗീയശക്തികളെ വീറ്റോ ചെയ്യാനുള്ള കരുത്ത് പ്രാദേശിക കക്ഷികൾക്കാണെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. കേരള കോൺഗ്രസ് എം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പാർലമെന്റിന് അകത്തും പുറത്തും പ്രതിരോധിക്കാൻ കഴിയാതെ ഇടറി നില്ക്കുന്ന കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തെയാണ് നേരിടുന്നത്. ബഫർസോൺ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കർഷകരുടെ ആവശ്യങ്ങൾക്കൊപ്പം ഉറച്ച് നിന്ന് കേരളാ കോൺഗ്രസ് (എം) പോരാടും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയുടെ ഭാഗമാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |