മുണ്ടക്കയം. രണ്ടുകിലോയോളം കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടു പേർ മുണ്ടക്കയത്ത് എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ഷിഹാബ് യൂസുഫ് മുഹമ്മദ് (46), സുഹൃത്ത് 17വയസുകാരൻ എന്നിവരാണ് അറസ്റ്റിലായത്. കമ്പത്തു നിന്ന് മട്ടാഞ്ചേരിയിൽ വിൽപ്പനക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിൽ ബുധനാഴ്ച രാവിലെ മുണ്ടക്കയം ബസ്റ്റാൻഡിൽ വച്ചാണ് അറസ്റ്റ്. എക്സൈസ് കമ്മീഷണർസ്ക്വാഡ് അഗം കെ.എൻ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 28000രൂപ നൽകി രണ്ടു കിലോഗ്രാം എന്നു വിശ്വസിച്ചു വാങ്ങിയ കഞ്ചാവ് നിറച്ച പാക്കറ്റ് എക്സൈസ് പിടികൂടി പരിശോധിച്ചപ്പോൾ 1.700ഗ്രാം മാത്രമെ ഉണ്ടായിരുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |