കോട്ടയം. കടുത്തുരുത്തി സെന്റ് ആഗ്നസ് ഹൈസ്കൂളിൽ നിർമിച്ച ഊട്ടുപുര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 850 ചതുരശ്രഅടി വിസ്തീർണമുള്ള ഊട്ടുപുര നിർമിച്ചത്. 150 വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല, സ്കൂൾ മാനേജർ ഫാ.എബ്രഹാം കൊല്ലിത്താനത്തുമലയിൽ, എച്ച്.എം സിസ്റ്റർ ആനി ജേക്കബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |