കോട്ടയം . കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരരക്ഷാ വാരാചരണത്തിന്റെ സമാപന സമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷയായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു കെ മാത്യു , എ ഡി എ സ്നേഹലത എന്നിവർ പദ്ധതി വിശദീകരണവും കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി. മാതൃക കർഷകനായ പി ജെ ജോസഫ് പൂക്കോട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, സിൻസി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ സജികുമാർ, എം എൻ രമേശൻ, ടെസി സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |