കോട്ടയം. ടി.വി പുരം പഞ്ചായത്തിൽ പൊതുശ്മശാനത്തിന്റെ നിർമാണത്തിന് തുടക്കം. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 81 ലക്ഷം രൂപ ചെലവിലാണ് ചേരിക്കൽ അഞ്ചാം വാർഡിൽ 28 സെന്റ് ഭൂമിയിൽ പൊതുശ്മശാനം ഒരുങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് ശ്മശാനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി കോളനിയുൾപ്പെടെ 19 കോളനികളാണ് പഞ്ചായത്തിലുള്ളത്. പ്രളയകാലത്തും കൊവിഡ് മഹാമാരി കാലത്തും സംസ്കാര ചടങ്ങുകൾക്ക് വൈക്കം നഗരസഭയുടെയും തൃപ്പൂണിത്തുറയിലേയും പൊതുശ്മശാനങ്ങളെ ആശ്രയിക്കേണ്ട വന്ന അവസ്ഥ കണക്കിലെടുത്താണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |