SignIn
Kerala Kaumudi Online
Thursday, 25 April 2024 10.03 AM IST

അധിക ഗ്രാന്റ് അനുവദിക്കും.

mgu

കോട്ടയം. എം.ജി സർവകലാശാലയിലെ പുതിയ 66 എയ്ഡഡ് എൻ.എസ്.എസ് യൂണിറ്റുകൾക്കായി 50 ലക്ഷം രൂപ അധിക ഗ്രാന്റ് ലഭ്യമാക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. സർവകലാശാലയിലെ എൻ.എസ്.എസ് സംഗമത്തിന്റെയും സ്‌നേഹവീട് ഭവന പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ.മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. വികെയർ പദ്ധതിക്കായി നാഷണൽ സർവീസ് സ്‌കീം ഒരു ദിവസം കൊണ്ടു സമാഹരിച്ച 1036727 രൂപയുടെ ചെക്ക് വാസവൻ കൈമാറി. എൻ.എസ്.എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ്, പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GRANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.