പാലാ: സതീശൻ പാച്ചേനി കരുത്തിന്റെ പ്രതീകമായിരുന്നെന്ന് ഐ.എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പാച്ചേനിയുടെ നിര്യാണത്തിൽ നിയോജകമണ്ഡലം പ്രവർത്തകയോഗം അനുശോചനം രേഖപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷോജി ഗോപി അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ.സജീവ്, ജോയി സ്കറിയ, സി.റ്റി.രാജൻ, ആർ.പ്രേംജി, സാബു എബ്രഹാം, ഹരിദാസ് അടമത്തറ, പ്രേംജിത്ത് ഏർത്തയിൽ, എൻ.സുരേഷ്, ഷാജി വാക്കപ്പുലം, ഷാജി ആന്റണി, തോമസുകുട്ടി നെച്ചിക്കാട്ട്, രാജപ്പൻ പി.എസ്., രാജേഷ് നെച്ചിപ്പുഴൂർ, ബൈജു പി.ജെ., മനോജ് വള്ളിച്ചിറ, ശശി വള്ളിച്ചിറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |