പാലാ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഉഴവൂർ ഡോ.കെ.ആർ.നാരായണൻ മെമ്മോറിയിൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 30ന് രാവിലെ 9.30 ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ അറിയിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി അനുവദിച്ച 1.40 കോടി രൂപയും ജനകീയ സംഭാവനയായി സമാഹരിച്ച 8 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി.യും എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ.യും നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |