ആർപ്പുക്കര. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും സൗജന്യ ഭക്ഷണം നൽകിവരുന്ന നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ട്രസ്റ്റിന്റെ രക്ഷാധികാരി തോമസ് ചെറിയാനും സഹധർമ്മിണി മേരിചെറിയാനും ചേർന്ന് താക്കോൽദാനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഫാ.മാണി പുതിയിടം, സ്വാമി ശിവബോധനന്ദ, മൗലവി താഹ എന്നിവർ പ്രഭാഷണം നടത്തി. നവജ്യോതി ട്രസ്റ്റ് ഡയറക്ടർ ബിനോയ് മണി, ഷൈനിമോൾ, അനിൽ കണിയാൻമല, വാർഡ് മെമ്പർ റോയ് പുതശേരി, മാനേജർ സലിമോൾ, സെക്രട്ടറി അമൃതമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |