കോട്ടയം . ഗവർണർ പദവിയെ നാണം കെടുത്തുന്ന നടപടികളുമായി പോകുന്ന ആരിഫ് മുഹമ്മദ്ഖാനെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ജനവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളായ ജോസഫ് ചാമക്കാല, മാലേത്ത് പ്രതാപചന്ദ്രൻ, ബിറ്റു വ്യന്ദാവൻ,രാജു ആനപ്പാട്, ഐസക് പ്ലാപ്പള്ളി, വി എം റെക്സോൺ, ബെന്നി പൊന്നാരം, ഷെയിൻ ജോസഫ്, സന്തോഷ് കല്ലറ, മനോജ് മാത്യു, ജോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |