SignIn
Kerala Kaumudi Online
Saturday, 20 April 2024 5.14 AM IST

'ലഹരിയില്ലാ തെരുവ്' നാളെ.

lahary

കോട്ടയം . സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിക്കുന്ന 'ലഹരിയില്ലാ തെരുവ്' നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കോട്ടയം ശാസ്ത്രി റോഡിൽ നടക്കും. മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, ഐ ടി ഐ കൾ, ടി ടി ഐകൾ, കലാസാംസ്‌കാരിക സംഘടനകൾ, എക്‌സൈസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, കലാകാരന്മാർ, കുടുംബശ്രീ, എൻ സി സി, എസ് പി സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, കോട്ടയം നഗരസഭ, ഫോക്‌ലോർ അക്കാഡമി തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളാകും. ഓക്‌സിജനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനപ്രതിനിധികൾ, ചലച്ചിത്രതാരങ്ങൾ, കലാരംഗത്തെ പ്രമുഖർ എന്നിവർ പങ്കാളികളാകും. രണ്ടു മണിക്കൂറിലധികം തുടർച്ചയായി വ്യത്യസ്തമാർന്ന കലാപരിപാടികൾ അരങ്ങേറും. ലഹരിവിരുദ്ധ സന്ദേശമുയർത്തുന്ന ഗ്രൂപ്പിനം കലാപരിപാടികളുമായി ആർക്കും രജിസ്റ്റർ ചെയ്ത് പരിപാടിയിൽ അണിചേരാം. ഹയർസെക്കൻഡറി, പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾക്കായി ലഹരിവിരുദ്ധ മൈം മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. വിശദവിവരത്തിനും മൈം മത്സര രജിസ്‌ട്രേഷനും ഫോൺ . 94 96 82 52 62.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.