SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.01 PM IST

വികസനക്കുതിപ്പിൽ കോട്ടയം.

air

കോട്ടയം. കേരളപ്പിറവി ദിനത്തിൽ കോട്ടയം ജില്ലയും വികസന കുതിപ്പിലേക്ക് കടന്നു . വെള്ളൂരിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും തുടക്കമായി.

1949 ജൂലായ് ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. മലകളും കായലും അതിർതിരിക്കുന്ന ജില്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ലയാണെങ്കിലും റബർ അധിഷ്ഠിത വ്യവസായങ്ങൾ കടലാസിൽ മാത്രമാണ് . റബർ ബോർഡ് ആസ്ഥാനം പോലും കേരളത്തിൽ നിന്ന് വടക്കു കിഴക്കൻ സംസ്ഥാനത്തേയ്ക്ക് മാറ്റാൻ നീക്കം നടക്കുന്നതിനിടയിലാണ് സ്വാഭാവിക റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ റബർ മേഖലയെ കൈപിടിച്ചുയർത്താനുള്ള കേരള റബർ ലിമിറ്റഡിന്റെ പ്രവർത്തനവും

ആരംഭിക്കുന്നത്.

എരുമേലി വിമാനത്താവളം.

ശബരിമലയിലേക്ക് ലോകത്തിന്റെ ഏതു കോണിൽ നിന്നും ഭക്തർക്ക് വേഗത്തിൽ എത്തുന്നതിനുള്ള എരുമേലി വിമാനത്താവളത്തിന്റെ മണ്ണു പരിശോധന പൂർത്തിയായി. സാമ്പിൾ ഫലം അടുത്ത ദിവസം ലഭിക്കും. എല്ലായിടത്തും ഒരു മീറ്റർ മണ്ണിന് ശേഷം പാറയാണ് കണ്ടെത്തിയത്. ഇത് മണ്ണിന്റെ ഉറപ്പ് തെളിയിക്കുന്നതിനാൽ റൺവേ പണിയുന്നതിന് അനുയോജ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണ് പരിശോധന തൃപ്തികരമെന്ന് തെളിഞ്ഞാൽ വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനത്തിലെ വലിയൊരു കടമ്പ കടക്കും. ആവശ്യത്തിന് ഉറപ്പുള്ള സ്ഥലം, റബർതോട്ടമായതിനാൽ സ്ഥലമെടുപ്പ് പ്രശ്നമില്ലായ്മ, പരിസ്ഥിതി പ്രശ്നമില്ലായ്മ തുടങ്ങി മറ്റ് എല്ലാ സാഹചര്യങ്ങളും അനുകൂലമായതിനാൽ വിമാനത്താവള നിർമാണം വൈകാതെ ആരംഭിക്കാനും കഴിയും.

ചെങ്ങന്നൂർ പമ്പ ആകാശപാത.

ശബരി റെയിൽ പാതയ്ക്കൊപ്പം ചെങ്ങന്നൂർ മുതൽ പമ്പവരെ പുതിയ ആകാശപാതയെന്ന നിർദ്ദേശം സജീവ ചർച്ചയിലാണ് . മെട്രോമാൻ ഇ.ശ്രീധരൻ നിർദ്ദേശിച്ച പദ്ധതിയിൽ പമ്പാനദിയിൽ തൂണുകൾ സ്ഥാപിച്ചായിരിക്കും പുതിയ പാത. വനാന്തരത്തിലൂടെയും പമ്പാ നദിയുടെ തീരത്തിലൂടെയുമാകും പാത കടന്നു പോവുക. 13000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ ബി.ജെ.പി സർക്കാർ താത്പര്യം കാണുന്നതിനാൽ ശബരി റെയിൽപാതയ്ക്കോ .ആകാശ പാതയ്ക്കോ അനുമതി ലഭിച്ചേക്കും.

പുതിയ പാലം, റോഡുകൾ.

ലോക ടൂറിസം മാപ്പിൽ ഇടം കണ്ടെത്തിയ കുമരകത്തെ കുപ്പിക്കഴുത്തുപോലുള്ള കോൺത്താറ്റ് പാലം പൊളിച്ചു പുതിയ പാലം ഉയരുന്നു. ഏറ്റുമാനൂരിലെ ഗതാഗതകുരുക്കിന് പരിഹാരമായ മണർകാട് -പട്ടിത്താനം ബൈപാസ് നാളെ തുറക്കുന്നു. പുതിയ റോഡുകളും പാലങ്ങളും വ്യവസായ സംരഭങ്ങളുമായി കോട്ടയം വികസനപാതയിലേക്ക് കുതിച്ചു കയറുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.