കോട്ടയം. ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും ഭാഷ ദേശീയതയുടെ വലിയ പ്രതീകമാണെന്നും മന്ത്രി വി.എൻ.വാസവൻ. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി സംരക്ഷിക്കണം. കേരളപ്പിറവിദിനത്തോടനുബന്ധിച്ച് മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കളക്ടർ ഡോ.പി.കെ.ജയശ്രീ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ആർ.ഡി ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |