കോട്ടയം. ശബരിമല തീർത്ഥാടന കാലത്ത് ഹോട്ടൽ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാനായി ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃത വില സംവിധാനം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. കോടതി ഉത്തരവ് പ്രകാരം ശബരിമല തീർത്ഥാടന കാലത്ത് എരുമേലി കേന്ദ്രീകരിച്ച് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഹോട്ടലുകളിൽ പരിശോധന നടത്തും. ഭക്ഷ്യ സുരക്ഷ, സപ്ലൈസ് , ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ സ്ക്വാഡിൽ ഉണ്ടാകും. ഹോട്ടൽ വ്യാപാരികളുടെ നേതൃത്വത്തിൽ വൃത്തി ഉറപ്പാക്കാൻ തൊഴിലാളികൾക്ക് മാർഗനിർദേശങ്ങൾ നൽകും. വൃത്തി പരിശോധന സ്ക്വാഡുകളും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |