ചങ്ങനാശേരി . എം ജി യൂണിവേഴ്സിറ്റി ഇന്റർകോളേജിയേറ്റ് വനിത ബാസ്ക്കറ്റ് ബാൾ മത്സരം 11, 12 തീയതികളിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നടക്കും. ഡിസംബർ മാസം ചെന്നൈയിൽ നടക്കുന്ന സൗത്ത് ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ പങ്കെടുക്കുന്ന എം ജി യൂണിവേഴ്സിറ്റി വനിത ബാസ്ക്കറ്റ് ബാൾ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ അഫിലിയേറ്റ്ഡ് കോളേജുകളിൽ നിന്നുള്ള ടീമുകൾ 10 ന് രാവിലെ 8 ന് കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റിയും കോളേജ് ഐ ഡി കാർഡും സപ്പോർട്ടിംഗ് ഡോക്യുമെന്റുമായി അസംപ്ഷൻ കോളേജിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |