കോട്ടയം . സമാന്തര പ്രതിപക്ഷനേതാവാകാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ബോധപൂർവം ഭരണസ്തംഭനം സൃഷ്ടിക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമായ ഗവർണറുടെ നടപടികൾ കേരളം വച്ചുപൊറുപ്പിക്കില്ല. ക്ഷണിച്ചുവരുത്തിയ മാദ്ധ്യമ പ്രതിനിധികളെ അധിക്ഷേപിച്ച് പുറത്താക്കിയത് ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം പി, എൻ ജയരാജ്, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, എൻ എം രാജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |